ഒരു വൈദ്യുത ഉപകരണത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന ലോഹഭാഗങ്ങളും വൈദ്യുതി പ്രവഹിക്കാത്ത ലോഹഭാഗങ്ങളും ഉണ്ടായിരിക്കും. അശ്രദ്ധമായ നിര്‍മ്മാണം കൊണ്ടോ, ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ഭാഗങ്ങളിലേക്ക് വൈദ്യുതി പ്രവഹിച്ചാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഇലക്ട്രിക് ഷോക്ക്(വൈദ്യുതാഘാതം)ഏല്‍ക്കുകയുംഅപകടം(മരണം ഉള്‍പ്പെടെയുള്ള) സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലീക്കേജ് കറണ്ടിനെ(അനുവദിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് വരുന്ന വൈദ്യുതി) ഭൂമിയിലേക്ക് പ്രവഹിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനമാണ് എര്‍ത്തിംഗ്.
അതായത് ഉപകരണങ്ങളിലെ വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ലോഹഭാഗങ്ങളെ കട്ടികൂടിയ ചെമ്പ്കമ്പിയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെയാണ് എര്‍ത്തിംഗ് എന്ന് പറയുന്നത്.
പലരും എര്‍ത്തിംഗ് വേണ്ടത്ര ശ്രദ്ധിക്കാറില്ല.വയറിംഗ് ചെയ്യുമ്പോള്‍ പൂര്‍ണ്ണമായി ചെയ്യാറുമില്ല. ഇതിന്റെ ദോഷവശങ്ങള്‍
- ഏതെങ്കിലും ഉപകരണത്തില്‍ കരണ്ട് ലീക്കുണ്ടായാല്‍ ഷോക്കടിക്കുന്നു.
- കരണ്ട് ലീക്കാകുന്നത് വഴി നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതിഉപഭോഗം കൂടുന്നു.(വൈദ്യുതബില്ല് അകാരണമായി വര്‍ദ്ധിക്കുന്നു)
- 14SWG(2.9mm2) കോപ്പര്‍ വയര്‍ ഉപയോഗിച്ച് വീട്ടിലെ പ്ലഗ്ഗ്പോയിന്റുകളിലെ എര്‍ത്ത് പിന്നുകള്‍ മുഴുവനും എര്‍ത്തും തമ്മില്‍ ബന്ധിപ്പിക്കേണ്ടതാണ്.(ചിലവ് കാര്യമാക്കരുത്)
- വീടിന്റെ തറയില്‍നിന്നും 1.5 മീറ്റര്‍ അകലത്തിലാണ് എര്‍ത്ത് പൈപ്പ് (2.5 മീറ്റര്‍ നീളം,38 മീല്ലീമീറ്റര്‍ വ്യാസം)കുഴിച്ചിടേണ്ടത്.
- ഉപ്പും കരിയും മിശ്രിതം ഉപയോഗിച്ച് കുഴി നിറയ്ക്കക.
- നല്ല വേനലില്‍ ഇടയ്ക് നനച്ചുകൊടുക്കുക.
- ഇലക്ട്രീഷ്യനോട് എര്‍ത്തിംഗ് ടെസ്റ്റ് ചെയ്ത് അതിന്റെ വാല്യു 1ഓമില്‍ താഴയാണ് എന്ന് ഉറപ്പാക്കുക.
കരണ്ട് ലീക്കാകുന്നത് വഴി നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതിഉപഭോഗം കൂടുന്നു.(വൈദ്യുതബില്ല് അകാരണമായി വര്‍ദ്ധിക്കുന്നു)
ReplyDeletethis happen when an earthing is present, but no earth leakage protection device is provided
ELCB ഘടിപ്പിച്ച വീടുകളില്‍ എര്‍ത്ത് ലീക്കേജ് ഉണ്ടാകുമ്പോള്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട് ദോഷങ്ങള്‍ ഒഴിവാക്കപ്പെടുന്നു.പക്ഷെ....എര്‍ത്തലീക്കേജില്‍ വൈദ്യുതി തുടര്‍ച്ചയായി ഓഫാക്കപ്പെടുമ്പോള്‍ ഇലക്ട്രീഷ്യന്‍മാര്‍(വേണ്ടത്ര സാങ്കതിക പരിഞ്ജാനം ഇല്ലാത്തവര്‍) ELCB ഷോര്‍ട്ട് ചെയ്ത് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ചെയ്താല്‍ എര്‍ത്ത് ലീക്കേജില്‍ ഉൗര്‍ജ്ജ നഷ്ടം സംഭവിക്കും എന്നാണ് ഉദ്ദേശിച്ചത്. ഇത്തരം ധാരാളം സംഭവങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിശദീകരിക്കാന്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. നന്ദി........
ReplyDelete