വൈദ്യുതി
വെളിച്ചത്തില്‍ കുറഞ്ഞ
കാഴ്ചസുഖമാണ് നിങ്ങള്‍ക്ക്
അനുഭവപ്പെടുന്നതെങ്കില്‍
കുഴപ്പം നിങ്ങളുടെ കണ്ണിന്റെയല്ല
നിങ്ങളുടെ വീട്ടിലെ ലൈറ്റിംഗ്
സ്കീമിന്റെതാണ്(പ്രകാശവിതാന
സംവിധാനം). ലക്ഷകണക്കിന്
രൂപമുടക്കി വീടുപണിയുമെങ്കിലും
പലരും ലൈറ്റിംഗ് സ്കീമിന്
പ്രാധാന്യംകൊടുക്കാതെ
തെറ്റായിചെയ്യുന്നു.
ഇത് കണ്ണിന്
ആയാസവും മനംമടുപ്പും ഉളവാക്കും.
മള്‍ട്ടിസ്റ്റാര്‍
ഹോട്ടലുകളിലും മറ്റും രാത്രി
ഹൃദ്യുവും മനോഹരനുമായി
അനുഭവപ്പെടുന്നത് അനുയോജ്യമായ
ലൈറ്റിംഗ്സ്കീം ചെയ്തതിനാലാണ്.
ലൈറ്റിംഗ്
സ്കീമുകളെകുറിച്ച് ഒരു
ലഘുവിവരണം………..
ഒരു
നല്ല ലൈറ്റിംഗ്സ്കീം എന്താണ്
ലക്ഷ്യമാക്കുന്നത്?
-
കെട്ടിടത്തിനുളളില്‍ വ്യക്തികള്‍ക്ക് ആയാസരഹിതവും സുരക്ഷിതവുമായി ചലിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു.
-
കാഴ്ച ആയാസരഹിതവും മനോഹരവുമാക്കുന്നു.
എത്ര
തരം ലൈറ്റിംഗ്സ്കീമുകളുണ്ട്??
എന്താണ്
അവയുടെ സവിശേഷതകള്‍??
(1) Direct Lighting : സര്‍വ്വസാധാരണമായി
ഉപയോഗിക്കുന്ന ലൈറ്റിംഗ്സ്കീമാണിത്.
ഈ
സംവിധാനത്തില്‍ 90%വെളിച്ചവും
പ്രവര്‍ത്തനമണ്ഡലത്തില്‍
നേരിട്ട് പതിക്കുന്നു.
ഈ
സ്കീമില്‍ ഉള്ള്കൂടുതലുള്ള
പ്രകാശദര്‍പ്പണങ്ങള്‍(Deep
Reflector) ഉപയോഗിക്കുന്നു.
കട്ടികൂടിയ
നിഴലുകളും(Hard
Shadows) കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശവും(Glare)
ചില
പോരായ്മകളാണ്.
തൊഴിലിടങ്ങളിലും
കെട്ടിടങ്ങള്‍ക്ക് പുറത്തും
ഈ സ്കീം അനുയോജ്യമാണ്.
(2) Semi-Direct Lighting : ഈ
ലൈറ്റിംഗ് സ്കീമില്‍ 60%-80%
വെളിച്ചം
പ്രവര്‍ത്തനമണ്ഡലത്തില്‍
നേരിട്ട് പതിക്കുന്നു.
20%-30% വെളിച്ചം
അനുയോജ്യമായ റിഫ്ലക്റ്ററുകളുടെ
സഹായത്തോടെ സീലിംഗും ചുവരും
പ്രകാശിപ്പിക്കുന്നു.
ഉയര്‍ന്ന
സീലിംഗുള്ള മുറികളിലും മറ്റും
ഒരേതീവ്രതയില്‍ വെളിച്ചം
ലഭ്യമാകുന്നു.അര്‍ദ്ധതാര്യ
കണ്ണാടിഗോളങ്ങള്‍ (Diffusing
Globes) ഉപയോഗിച്ച്
അതിപ്രഭ(Glare) കുറയ്ക്കാവുന്നതാണ്.
(4)Indirect Lighting : ഈ സ്കീമില്‍ 90% വെളിച്ചം റിഫ്ലക്റ്ററുകളുടെ സഹായത്തോടെ സീലിംഗില്‍ പതിക്കതക്കവിധമാണ് ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.നിഴലുകളും ഗ്ലയറും ഏറ്റവും കുറഞ്ഞിരിക്കുന്നത് ഈ സ്കീമിലാണ്.സിനിമാതീയേറ്ററുകള്‍,ഹോട്ടലുകള്‍,ബാറുകള്‍ എന്നിവടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നു. മുറികള്‍ ഏറ്റവും സുന്ദരമായി കാണപ്പെടുന്നു.
ആവശ്യങ്ങള്‍ക്കനുസരിച്ച്
അനുയോജ്യമായ സ്കീമുകള്‍
ഒറ്റയ്ക്കോ,കൂട്ടിചേര്‍ത്തോ
ഉപയോഗിക്കാവുന്നതാണ്.
ഈ
ലേഖനം ഒരു ലഘുവിവരണം മാത്രമാണ്.
മെച്ചപ്പെടുത്തുന്നതിനായി
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിക്കുന്നു.
No comments:
Post a Comment