Thursday 4 January 2018

Effects of Electric Shock on Humen Body(Malayalam)-വൈദ്യുതാഘാതം ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍(മലയാളം)







എന്താണ് ഇലക്ട്രിക് ഷോക്ക്(വൈദ്യുതാഘാതം)??



ഒരു വൈദ്യുത ശ്രോതസ്സുമായി മനുഷ്യശരീരം നേരിട്ട് ബന്ധപ്പെടാന്‍ ഇടയായാല്‍ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുകയും ശരീരത്തിന് ഹാനികരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.വൈദ്യുത പ്രവാഹത്തിന്റെ തീവ്രതയനുസരിച്ച് മാറ്റങ്ങള്‍ക്ക് വ്യത്യാസം ഉണ്ടായിരിക്കും.



മനുഷ്യശരീരത്തിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍
കറണ്ടിന്റെ അളവ്
മാറ്റങ്ങള്‍
ഒരു മില്ലി ആമ്പിയറില്‍ (1mA)താഴെ
സാധാരണഗതിയില്‍ ഒന്നും അനുഭവപ്പെടില്ല.
ഒരു മില്ലി ആമ്പിയര്‍
ചെറിയ തരിപ്പ്(Tingling)
5 മില്ലി ആമ്പിയര്‍
അസ്വസ്ഥതയുളവാക്കുന്ന വിധം തരിപ്പും കടച്ചിലും
6 - 40 മില്ലി ആമ്പിയര്‍
ശക്തമായ തരിപ്പ്/കടച്ചില്‍, പേശികളുടെ ശക്തമായ സങ്കോചവികാസം നിമിത്തം വ്യക്തി എടുത്തെറിയപ്പെടുന്നു. തല്‍ഫലമായി വീഴ്ചമൂലമുള്ള പരിക്ക്/മരണ സാധ്യത
50-150മില്ലി ആമ്പിയര്‍
പേശികള്‍ കോച്ചിവലിയുക, ശക്തമായ വേദന, ശ്വാസതടസ്സം, മരണ സാധ്യത,തളര്‍ച്ച/ബോധം നഷ്ടപ്പെടുക
1-5 ആമ്പിയര്‍
ഹൃദയമിടിപ്പ് താളംതെറ്റുക , ഹൃദയസ്തംഭനം,നാഡീതളര്‍ച്ച ,മരണ സാധ്യത, തളര്‍ച്ച/ബോധം നഷ്ടപ്പെടുക
10 ആമ്പിയറിന് മുകളില്‍
ഹൃദയസ്തംഭനം,മരണ സാധ്യത,ഗുരുതരമായ പൊള്ളല്‍,എല്ലുകള്‍/പല്ലുകള്‍ക്ക് പൊട്ടല്‍ , തളര്‍ച്ച/ബോധം നഷ്ടപ്പെടുക



നല്ല ആരോഗ്യമുള്ളതും ഉണങ്ങിയതുമായ ശരീരത്തിനേക്കാള്‍ ക്ഷീണിച്ച് തളര്‍ന്നതും നനഞ്ഞതുമായ ശരീരത്തിലൂടെ വൈദ്യുതി എളുപ്പത്തില്‍ പ്രവഹിക്കുകയും ഷോക്ക് ഗുരുതരമായി എല്‍ക്കുകയും ചെയ്യുന്നു.



വൈദ്യുതപ്രവാഹം ശരീരത്തിലുണ്ടാക്കുന്ന പ്രഭാവങ്ങള്‍

(1) പൊള്ളലുകള്‍(Electrical Burns): വൈദ്യുതിയുടെ താപപ്രഭാവമാണ് പൊള്ളലുണ്ടാക്കുന്നത്. നിശ്ചിത പ്രതിരോധമുള്ള ശരീരത്തിലൂടെ വൈദ്യുതി കടന്ന് പോകുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധം നിമിത്തം വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായിമാറുകയും തല്‍ഫലമായുണ്ടാകുന്ന ഉയര്‍ന്ന ചൂട് പൊള്ളലിന് കാരണമാകുകയും ചെയ്യുന്നു.തീയ്യും രാസവസ്തുക്കളും ശരീരത്തിന് പുറമെയാണ് പൊള്ളല്‍ ഏല്‍പ്പിക്കുന്നത്.എന്നാല്‍ വൈദ്യുതി അത് കടന്ന്പോകുന്ന വഴിയില്‍ ഒരേ തീവ്രതയില്‍ ആഴത്തില്‍ പൊള്ളലേല്‍പ്പിക്കുന്നു. ഇത്തരം പൊള്ളലുകള്‍ സുഖപ്പെടാന്‍ സമയമെടുക്കും..



വൈദ്യുതിമൂലമുള്ള പൊള്ളലുകള്‍ എത്രതരം?(Types of Electric Burns)


(a) Arc Burn(വൈദ്യുതി ആര്‍ക്ക് മൂലമുളള പൊള്ളല്‍): ഉയര്‍ന്ന വോള്‍ട്ടതയും കറണ്ടും അനുഭവപ്പെടുന്ന സര്‍ക്യൂട്ടുകള്‍ പെട്ടന്ന് വിച്ഛേദിക്കപ്പെടുമ്പോള്‍ വൈദ്യുതി വായുവിലൂടെ പ്രവഹിക്കാന്‍ ശ്രമിക്കുന്നു. തല്‍ഫലമായി ഉയര്‍ന്ന പ്രതിരോധമുള്ള വായു അത്യുഗ്രമായി ചൂടായി കത്തുന്നു. .ഉയര്‍ന്ന ചൂടും പ്രകാശവുമുള്ള ഈ അഗ്നി സ്ഫുലിംഗങ്ങളെയാണ് ആര്‍ക്ക് എന്ന് പറയുന്നത്.4000 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടും ലോഹ ബാഷ്പീകരണത്തിന് പോലും ശേഷിയുള്ള ഇത്തരം ആര്‍ക്കുകള്‍ക്ക് സമീപത്തുള്ള വ്യക്തികളെ മൊത്തം കത്തിച്ചുകളയാന്‍ ശേഷിയുണ്ട്. ശരീരമാസകലം പൊള്ളലേല്‍പ്പിക്കാന്‍ ഇതിന് കഴിയും.



(b) Flash Burns(ഇലക്ട്രിക് ഫ്ളാഷ് മൂലമുള്ള പൊള്ളല്‍): സര്‍ക്യൂട്ടിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന് ലൂസ് കണക്ഷന്‍, പൊട്ടല്‍,പെട്ടന്നുള്ള ഉയര്‍ന്ന വൈദ്യുത പ്രവാഹം തുടങ്ങിയകാരണങ്ങളാല്‍ തടസ്സമുണ്ടാകുമ്പോള്‍ സര്‍ക്യൂട്ടിലെ ദുര്‍ബല ഭാഗങ്ങളില്‍ ഉണ്ടാകുന്ന അഗ്നിസ്ഫുലിംഗങ്ങളാണ് ഇലക്ട്രിക് ഫ്ളാഷ്. ഇത് സമ്പര്‍ക്കത്തിലുള്ള ശരീരഭാഗത്തെബാഹ്യചര്‍മ്മത്തിന് പൊള്ളലേല്‍പ്പിക്കുന്നു. പക്ഷെ ഉള്ളിലുള്ള ശരീരകലകള്‍ക്ക് പ്രശ്ലമാകാറില്ല.


(c) Flame Burns(ഇലക്ട്രിക് ഫ്ലെയിം മൂലമുള്ള പൊള്ളല്‍):ഹീറ്റര്‍ ,വെല്‍ഡിംഗ് മെഷീന്‍ തുടങ്ങി വൈദ്യുതിയാല്‍ ജ്വലിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ നിന്നും ഏല്‍ക്കുന്ന പൊള്ളലാണ് ഫ്ളെയിം ബേണ്‍സ്.ഇത് സമ്പര്‍ക്കത്തിലുള്ള ശരീരഭാഗത്തബാഹ്യചര്‍മ്മത്തിന് പൊള്ളലേല്‍പ്പിക്കുന്നു. പക്ഷെ ഉള്ളിലുള്ള ശരീരകലകള്‍ക്ക് പ്രശ്ലമാകാറില്ല.


(d) Oral Burn(ഓറല്‍ ബേണ്‍സ്):വൈദ്യുതപ്രവാഹമുള്ള ഇലക്ട്രിക് വയര്‍ വായിലിട്ട് കടിക്കുമ്പോള്‍ സംഭവിക്കുന്ന പൊള്ളലാണിത്. കുട്ടികള്‍ക്കാണിത് കൂടുതലായി സംഭവിക്കുന്നത്.ഈ പൊള്ളല്‍ മുഖവൈരൂപ്യത്തിന് കാരണമായേക്കാം.


(e) Low Voltage Contact Burn: 500 വോള്‍ട്ടില്‍ താഴെയുള്ള വയറിംഗില്‍ നിന്നും അറിയാതെ സ്പര്‍ശിക്കുമ്പോള്‍ സംഭവിക്കുന്ന പൊള്ളലാണിത്. സ്പര്‍ശനസമയമനുസരിച്ച് പൊള്ളലിന്റെ ഗുരുതരാവസ്ഥ കൂടുന്നു.ശരീരകലകള്‍ക്കുള്ള നാശം താരതമ്യേന കുറവാണ്.


(f) High Voltage Contact Burns: 500 വോള്‍ട്ടില്‍ കൂടുതലുള്ള വൈദ്യുതി സ്പര്‍ശം മൂലം സംഭവിക്കുന്ന പൊള്ളലാണിത്.ആന്തരാവയവങ്ങള്‍ക്കും ശരീരകലകള്‍ക്കും കൂടുതല്‍ നാശം സംഭവിക്കുന്നു. എല്ലുകള്‍ക്ക് പൊട്ടലുണ്ടാകുന്നു. മരണസാധ്യത വളരെ കൂടുതലാണ്.



(2)നാഡീവ്യവസ്ഥയ്കുണ്ടാകുന്ന പ്രശ്നങ്ങള്‍: ഗുരുതരമായി ഷോക്കേല്‍ക്കുന്നത് നാഡീവ്യുഹത്തെ പ്രതികൂലമായി ബാധിച്ച് കൈകാലുകള്‍ക്ക് ശേഷികുറവ്, സംസാരവൈകല്ല്യം,ഓര്‍മ്മക്കുറവ്, തളര്‍ച്ച എന്നിവയ്ക്ക് കാരണമാകുന്നു.



(3) രക്തചംക്രമണവ്യവസ്ഥയ്കുണ്ടാകുന്ന പ്രശ്നങ്ങള്‍ : ഇലക്ട്രിക് ഷോക്ക് ശരീരതാപനില,രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു. രക്തത്തിന് ഒഴുകുന്നതിനുള്ള കഴിവ് (Viscosity) കുറയുന്നു. രക്തം കട്ടപിടിക്കാനാരംഭിക്കുന്നു. തല്‍ഫലമായി രക്തചംക്രമണം നടത്തുന്നതിന് ഹൃദയത്തിന് കൂടുല്‍ പണിപ്പെടേണ്ടതായി വരുന്നു. ഹൃദയാഘാതസാധ്യത വര്‍ദ്ധിക്കുന്നു. കൂടാതെ ഹൃദയപേശികളുടെ താളം തെറ്റുന്നത് ഹൃദയസ്തംഭനത്തിലേക്ക് വഴിവെയ്ക്കുന്നു.





No comments:

Post a Comment