ഗ്യാസ്
സ്റ്റൗ
ഗുണങ്ങള്‍
-
പാചകത്തിന് എല്ലാത്തരം പാത്രങ്ങളും ഉപയോഗിക്കാം.
-
ഇന്ത്യന്‍ വിഭവങ്ങള്‍ മിക്കവാറും എല്ലാംതന്നെ ഗ്യാസില്‍ പാചകം ചെയ്യാം.
-
വൈദ്യുത പാചകത്തെ അപേക്ഷിച്ച് കൂടുതല്‍ വിശ്വാസയോഗ്യമാണ്.
-
എളുപ്പത്തില്‍ നിയന്ത്രിക്കാം.
-
പാത്രങ്ങളുടെ ആകൃതി,വലിപ്പം എന്നിവ പ്രശ്നമല്ല.
ദോഷങ്ങള്‍
-
ഗ്യാസ് കത്തുമ്പോഴുണ്ടാകുന്ന തീ ജ്വാലകള്‍ തീപിടുത്തംമൂലമുള്ള അപകടങ്ങള്‍ക്കും പൊള്ളലിനും കാരണമായേക്കാം.
-
ഗ്യാസ് സിലിണ്ടറിന് സംഭവിക്കുന്ന ചോര്‍ച്ചയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
-
ഗ്യാസ് കത്തുമ്പോള്‍ ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡൈഓക്സൈഡ് ഉണ്ടാകുന്നു.
-
ഗ്യാസ് ജ്വാലകള്‍ മുറിക്കകം കൂടി ചൂടുപിടിപ്പിക്കുന്നു.ആയതിനാല്‍ കാര്യക്ഷമത താരതമ്യേന കുറവാണ്(40%).
-
പാത്രങ്ങളുടെ അടിഭാഗങ്ങളും,ബര്‍ണ്ണറുകളും എളുപ്പത്തില്‍ കരിപിടിച്ച് വൃത്തികേടാകുന്നു.ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകള്‍
ഗുണങ്ങള്‍ -
ഗ്യാസിനെ അപേക്ഷിച്ച് പെട്ടന്ന് ചൂടാകുന്നു.
-
തീജ്വാലകള്‍ ഉണ്ടാകാത്തതിനാല്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.
-
കരിയും പുകയും ഉണ്ടാകുന്നില്ല.അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ എളുപ്പമാണ്.
-
കാര്യക്ഷമത താരതമ്യേന കൂടുതലാണ്(84%).
ദോഷങ്ങള്‍
-
ഇരുമ്പ് നിര്‍മ്മിത പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
-
പാത്രങ്ങളുടെ അടിഭാഗം പരന്നതായിരിക്കണം.
-
പവര്‍ കട്ട്,വോള്‍ട്ടേജ് തകരാറുകള്‍ എന്നിവ പാചകം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. വിശ്വാസ്യത കുറവാണ്.
-
ചില പാചകങ്ങള്‍ ചെയ്യാന്‍ കഴിയില്ല.
-
തീരെ ചെറുതും വളരെ വലിയതുമായ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഗ്യാസ്
സ്റ്റൗ
|
ഇന്‍ഡക്ഷന്‍
കുക്ക്ടോപ്പ്
|
|
യൂണിറ്റ്
|
1
സിലിണ്ടര്‍(14.2
കി.ഗ്രാം
ഗ്യാസ്)
|
1
കിലോവാട്ട്
അവര്‍
|
എനര്‍ജി/യൂണിറ്റ്
|
654620000
|
3600000
|
10ലിറ്റര്‍
വെള്ളം തിളപ്പിക്കുന്നതിന്
ആവശ്യമായ യൂണിറ്റ്
|
0.012
|
1.042
|
യൂണിറ്റ്/ചിലവ്(Average.)
|
Rs
423 (Subsidized),
Rs
900 (Un-Subsidized)
|
Rs
5
|
10ലിറ്റര്‍
വെള്ളം തിളപ്പിക്കുന്നതിന്
ആവശ്യമായ യൂണിറ്റ്/ചിലവ്(Average.)
|
Rs
5.09 (Subsidized),
Rs
10.8 (Un-Subsidized)
(*AllIndia
base)
|
Rs
5.21 (*AllIndia base)
|
*അവലംബം: വിക്കിപ്പീഡിയ,മറ്റ് വെബ്സൈറ്റുകള്‍
കറണ്ട് ബില്‍ ശരാശരി 600-750 രൂപയില്‍ വരുന്നവരും,വര്‍ഷത്തില്‍ 12 സിലിണ്ടറിലധികം ഉപയോഗിക്കുന്നവരും ലഘുപാചകങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ് നിയന്ത്രിതമായി ഉപയോഗിക്കുന്നത് ലാഭകരമായിരിക്കും..
ലേഖനം മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ താല്‍പര്യപ്പെടുന്നു.
No comments:
Post a Comment