KSEB- Ownershipchange
ഒരു കെട്ടിടത്തിലെ വൈദ്യുതികണക്ഷന്‍ ഉടമസ്ഥാവകാശം,കെട്ടിടം വാങ്ങുന്ന ആളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍
- ഉടമസ്ഥാവകാശം മാറുന്നതിനുള്ള നിശ്ചിത ഫോറം(ഭാവി ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായുള്ളത്) ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ വ്യക്തമായി പൂരിപ്പിക്കുക. ഡൗണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
- OwnerShip Change Application Form
- കണക്ടഡ് ലോഡ് വ്യത്യാസം ഉണ്ടെങ്കില്‍ ,Test cum completion certificate അംഗീകൃത വയര്‍മാന്‍ /സൂപ്പര്‍വൈസര്‍/ കോണ്‍ട്രാക്റ്റര്‍ പൂരിപ്പിച്ച് ഒപ്പിട്ടത് കൂടി സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷയോടപ്പം സമര്‍പ്പിക്കേണ്ട പ്രമാണങ്ങള്‍
- തിരിച്ചറിയല്‍ രേഖ( ആധാര്‍ കാര്‍ഡ്,ഇലക്ഷന്‍ ഐഡി കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ ഏതെങ്കിലും)
- പാസ്പോര്‍ട്ട്സൈസ് ഫോട്ടോ.
- മുന്‍ ഉടമസ്ഥന്‍ സാക്ഷികള്‍ മുഖാന്തിരം ഒപ്പിട്ട് നല്‍കിയ Transfer of Serviceconnection Agreement(200 രൂപയുടെ മുദ്രപത്രത്തില്‍) അല്ലെങ്കില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ Indemnity Bond സാക്ഷികള്‍ മുഖാന്തിരം ഭാവിഉടമസ്ഥന്‍ ഒപ്പിട്ട് നല്‍കുന്നത്.
- 200രൂപയുടെ സ്പെഷ്യല്‍ അഡ്ഹസീവ് സ്റ്റാമ്പ്.
- ഭൂമികൈവശ സര്‍ട്ടിഫിക്കറ്റ്(വില്ലേജ് ഓഫീസര്‍ നല്‍കുന്നത്)
- കെട്ടിട ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി സെക്രട്ടറി നല്‍കുന്നത്)
- താങ്കളുടെ സെക്ഷന്‍ ഓഫീസില്‍ അപേക്ഷയും ബന്ധപ്പെട്ട പ്രമാണങ്ങളും സമര്‍പ്പിച്ച് , 10/- Application fees,100/- Processing fees അടച്ച് 7 ദിവസത്തിനകം പരിശോധനപൂര്‍ത്തിയാക്കി ഉടമസ്ഥാവകാശം മാറുന്നതാണ്.
- കൂടുതല്‍ വിവരങ്ങള്‍ക്ക് kseb സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക.Link for Ownership change details
കെട്ടിട ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി സെക്രട്ടറി നല്‍കുന്നത്) വേണമെന്ന് നിയമം ഇല്ല.
ReplyDeleteഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ മതി
ആധാരത്തിന്റെ കോപ്പി, കൈവശാവകാശ സർട്ടിഫിക്കറ്റു തുടങ്ങിയവയിൽ ഒന്ന് മതി.
തിരുത്തുമല്ലോ?
Thankyou.....
Delete