ഇ.എല്‍.സി.ബി(ELCB)
വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്‍സുലേഷന്‍തകരാറുകൊണ്ടോ,മറ്റോഅവിചാരിത വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakege) അത് പ്രവര്‍ത്തിപ്പിക്കുന്നആള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ (ElectricShock) സാദ്ധ്യതയുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതപ്രവാഹം ഉടനടിനിര്‍ത്തി വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധി(Protective Device) യാണ് ഇ.എല്‍.സി.ബി(ELCB)
ഇ.എല്‍.സി.ബി(ELCB) രണ്ട് തരമുണ്ട്
1.വോള്‍ട്ടേജ്- ഇ.എല്‍.സി.ബി.
2. കറണ്ട് -ഇ.എല്‍.സി.ബി അഥവാ റെസിഡ്വല്‍ കറണ്ട് സര്‍ക്യൂട്ട് ബ്രേക്കര്‍(RCCB)
വോള്‍ട്ടേജ് -ഇ.എല്‍.സി.ബി
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് V-ELCB യുടെ സര്‍ക്യൂട്ട് ഡയഗ്രമാണ്.ഇതില്‍ ട്രിപ്പ് റിലേ കോയിലിന്റെ ഒരറ്റം ഉപകരണത്തിലെ ലോഹഭാഗത്തിലും മറ്റേ അറ്റം എര്‍ത്ത് കണക്ഷനുമായി നേരിട്ടും ബന്ധിപ്പിച്ചിരിക്കുന്നു.എന്തെങ്കിലും കാരണവശാല്‍ ഉപകരണത്തിലെ ലോഹഭാഗത്തിലേക്ക് വൈദ്യുതപ്രവാഹമുണ്ടായാല്‍ റിലേ കോയിലില്‍ ഒരു പൊട്ടന്‍ഷ്യല്‍ ഡിഫ്രന്‍സ് അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുന്നു.
ന്യൂനതകള്‍
- ശരിയായ എര്‍ത്ത് കണക്ഷനില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക.
- ഏത് ഉപകരണവുമായിട്ടാണോ ബന്ധിപ്പിച്ചിട്ടുള്ളത്, അതിനുമാത്രമേ സംരക്ഷണം ലഭിക്കുകയുള്ളൂ. സര്‍ക്യൂട്ടിലെ മറ്റ് ഭാഗങ്ങളിലെ കറണ്ട് ലീക്കേജ് അറിയുകയില്ല.
മേല്‍ ന്യൂനതകളാല്‍ ഇത്തരം ELCB കളുടെ ഉപയോഗം പരിമിതമാണ്.
കറണ്ട് -ഇ.എല്‍.സി.ബി അഥവാ റെസിഡ്വല്‍ കറണ്ട് സര്‍ക്യൂട്ട് ബ്രേക്കര്‍(RCCB)
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് കറണ്ട് ഓപ്പറേറ്റഡ് ELCB(RCCB) യുടെ സര്‍ക്യൂട്ട് ഡയഗ്രമാണ്.ഇതില്‍ ഒരു റിംഗ് കോറിലായി മൂന്ന് കോയിലുകള്‍ ചുറ്റിയിരിക്കുന്നു.ഒരു കോയില്‍ ഫേസ് ലൈനിന് ശ്രേണിയായും(Series Connection) അടുത്തത് ന്യൂട്രല്‍ ലൈനിന് ശ്രേണിയായും ,മൂന്നാമത് കോയില്‍ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു.ഫേസ് കോയിലും ന്യൂട്രല്‍കോയിലും വിപരീതദിശകളില്‍ ചുറ്റിയതിനാല്‍,സാധാരണഗതിയില്‍(ഫേസ് കറണ്ടും ന്യൂട്രല്‍ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങള്‍ പരസ്പരം നിര്‍വ്വീര്യമാക്കപ്പെടുന്നു.പരിണിത കാന്തികമണ്ഡലം(Resultant magnetic feild) പൂജ്യമായതിനാല്‍ റിലേ പ്രവര്‍ത്തിക്കുന്നില്ല.
സര്‍ക്യൂട്ടില്‍ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാല്‍,ന്യൂട്രല്‍ കറണ്ടില്‍ വ്യത്യാസം ഉണ്ടാവുകയുംപരിണിത കാന്തികമണ്ഡലം(Resultant magnetic feild) വര്‍ദ്ധിക്കുകയും ചെയ്യുന്നു. തല്‍ഫലമായി റിലേ കോയിലില്‍ ഒരു പൊട്ടന്‍ഷ്യല്‍ ഡിഫ്രന്‍സ്
അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം
പ്രവര്‍ത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിക്കുന്നത്കൊണ്ടാണ് ഇതിനെ Residual Current Device എന്ന്കൂടി പറയുന്നു. ധാരാളം മേന്‍മകള്‍ ഉള്ളതിനാല്‍ RCCB -യാണ് കൂടുതലായി ഉപയോഗിക്കുന്നത്.
ELCB-യുടെ പ്രവര്‍ത്തനം കാണിക്കുന്ന ആനിമേറ്റഡ് വീഡിയോ കാണുന്നതിനായ് താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.
No comments:
Post a Comment